കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. വിചാരണക്കോടതിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളിയത്. ദിലീപിന് ജാമ്യത്തില്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി. ദിലീപ് സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. സിനിമാമേഖലയില്‍നിന്നടക്കമുള്ള സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ ഈ വാദങ്ങളെല്ലാം വിചാരണ കോടതി തള്ളുകയായിരുന്നു. ദിലീപ് നേരിട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനുള്ള തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് ഹര്‍ജി തള്ളിയതെന്നാണ് റിപ്പോര്‍ട്ട്.
കേസിലെ മാപ്പുസാക്ഷികളിൽ ഒരാളായ വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കേസിൽ പത്തനാപുരം എംഎൽഎ കെ.ബി.ഗണേഷ്കുമാറിന്റെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാർ കോട്ടാത്തലയെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിലീപിനു വേണ്ടിയാണു വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണു പ്രോസിക്യൂഷന്റെ വാദം.
നടിയെ ആക്രമിച്ച കേസില്‍ നേരത്തെ ഹൈക്കോടതിയാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് അടക്കമുള്ള കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം. ഈ വ്യവസ്ഥ ദിലീപ് ലംഘിച്ചെന്ന് ആരോപിച്ചാണ് ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജി സമര്‍പ്പിച്ചത്.
content highlights: the court rejected a plea against Dileep which wants to revoke his bail