ലക്ഷദ്വീപിൽ ബീഫ് നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

central government move to ban beef in lakshadweep

ലക്ഷദ്വീപിൽ ബീഫ് നിരോധിക്കാൻ കേന്ദ്ര സർക്കാർ നീക്കം. ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021 എന്ന പേരിൽ നിയമത്തിന്റെ കരട് പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നതും ഗോമാംസം കൈവശം വെക്കുന്നതും കുറ്റകരമാവും.

പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യുന്നതിന് പ്രത്യേക അനുമതി വേണമെന്നും കരട് നിയമത്തിൽ വ്യക്തമാക്കുന്നു. ഗോവധത്തിന് 10 വർഷം മുതൽ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ എന്ന നിയമം വൈകാതെ നടപ്പിലാക്കും.

Content Highlights; central government move to ban beef in lakshadweep