പിഎസ്സി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു

minister ak balan to meet the psc rank holders

എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സിന്‍റെ സമരത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. ചർച്ചക്ക് നിയമമന്ത്രി എ. കെ ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.മന്ത്രിയുടെ ഓഫീസിൽ വെച്ച് 28 നാണ് ചർച്ച നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന വ്യക്തമായ സാഹചര്യത്തിൽ കൂടിയാണ് ഒത്ത് തീർപ്പിനുള്ള സർക്കാർ ഇടപെടൽ എന്നാണ് സൂചന. എൽജിഎസ് പ്രതിനിധികൾ ഡിവൈഎഫ്ഐ ഓഫിസിൽ എഎ റഹീമുമായി ഇന്ന് ചർച്ച നടത്തിയിരുന്നു. മന്ത്രിയെ കാണുന്നതിന് മുന്നോടിയായാണ് ഈ ചർച്ചയെന്നാണ് സൂചന.

സാധാരണ കൂടിക്കാഴ്ചയായിരുന്നുവെന്നും സമരക്കാരോട് അഭിപ്രായ വ്യത്യാസമില്ലെന്നും ഇതിനെ മറയാക്കുന്ന ചിലരോട് മാത്രമാണ് അഭിപ്രായ വ്യത്യാസമെന്നുമാണ് സമരക്കാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം റഹീം പ്രതികരിച്ചത്. സർക്കാരിൽ ഇപ്പോഴും പ്രതീക്ഷയുണ്ടന്നും മന്ത്രി ബാലനുമായി 28 ന് ചർച്ച നടത്തുമെന്നും ഉദ്യോഗാർത്ഥികളുടെ പ്രതിനിധി ലയയും പ്രതികരിച്ചു. സർക്കാർ സമീപനം പ്രതീക്ഷ നൽകുന്നതാണ്. ഡിവൈഎഫ്ഐയുമായി സാധാരണ കൂടിക്കാഴ്ചയാണ് നടത്തിയത്. മന്ത്രിയുമായി ചർച്ച നടക്കുന്നത് വരെ സമരം തുടരുമെന്നും ലയ അറിയിച്ചു.

Content Highlights; minister ak balan to meet the psc rank holders