ആഴക്കടല്‍ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത തീരദേശ ഹര്‍ത്താല്‍ ആരംഭിച്ചു. 24 മണിക്കൂര്‍ ഹര്‍ത്താലിനാണ് സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഫിഷ്ലാന്‍ഡിങ് സെന്ററുകളും ഹാര്‍ബറുകളും അടച്ചും ബോട്ടുകള്‍ കടലില്‍ ഇറക്കാതെയുമാണ് പ്രതിഷേധം. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ കരാര്‍ റദ്ദാക്കിയതിനാല്‍ മൂന്ന് സംഘടനകള്‍ ഹര്‍ത്താലില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. സ്വതന്ത്ര മത്സ്യതൊഴിലാളി ഫെണ്ടറേഷന്‍, കേരള മത്സ്യ തൊഴിലാളി ഐക്യവേദി, കെ.യു.ടി.സി എന്നിവരാണ് പിന്മാറിയത്.
തീരദേശ മേഖലയിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. അര്‍ദ്ധരാത്രി 12 മണിമുതല്‍ ബോട്ടുകളൊന്നും കടലില്‍ പോയിട്ടില്ല. വിവിധയിടങ്ങളില്‍ തൊഴിലാളി സംഘടനകള്‍ പ്രകടനം നടത്തും. ഇ.എം.സി.സി എന്ന കമ്പനിയുമായി സര്‍ക്കാര്‍ ധാരണാപത്രം ഉണ്ടാക്കിയതിനെതിരെ എം.വിന്‍സെന്റ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് സത്യഗ്രഹം നടത്തും. രാവിലെ ഒന്‍പതിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിപാടി ഉദ്ഘാടനം ചെയ്യും.
content highlights: Coastal area hartal