യുഡിഎഫ് മുസ്ലിം ജിഹാദികളുടെ പാര്‍ട്ടി; പി.സി. ജോര്‍ജ്ജ്

PC George against UDF 

യുഡിഎഫ് മുസ്ലിം ജിഹാദികളുടെ പാര്‍ട്ടിയെന്ന് പി.സി ജോര്‍ജ്ജ്. യുഡിഎഫ് പിന്തുണ തനിക്ക് ആവശ്യമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. എനിക്ക് ജനങ്ങളാണ് പിന്തുണ തരുന്നത്. യുഡിഎഫ് എന്നു പറഞ്ഞാല്‍ മുസ്ലിം ജിഹാദികളുടെ പാര്‍ട്ടിയല്ലേ. അവരല്ലേ ഇപ്പോള്‍ പാര്‍ട്ടി നിയന്ത്രിക്കുന്നത്. നേരത്തെ ഒരു നല്ല പാര്‍ട്ടിയായിരുന്നു മുസ്ലിം ലീഗ്. ആ മുസ്ലിം ലീഗ് ഇപ്പോള്‍ ജിഹാദികളാണ് നിയന്ത്രിക്കുന്നത്. അപ്പോള്‍ ആ പാര്‍ട്ടിയെ മതേതരര്‍ക്കോ, ഹൈന്ദവര്‍ക്കോ, ക്രൈസ്തവര്‍ക്കോ അംഗീകരിക്കാന്‍ പറ്റുമോ?. മുസ്ലിം ജിഹാദികളുടെ കടന്നുകയറ്റം കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. ഇത് മറ്റ് മതസ്ഥര്‍ വേദനയോടെ നോക്കിക്കാണുകയാണ്. അവരെല്ലാം പ്രതികരിക്കും. പി.സി ജോര്‍ജ്ജ് പറഞ്ഞു. 

ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന് ഉമ്മന്‍ചാണ്ടിക്ക് ഭയമാണ്. ഉമ്മന്‍ചാണ്ടിയുടേത് പൊയ്മുഖമാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ താന്‍ വെളിപ്പെടുത്തലുകള്‍ നടത്തും. കേരള രാഷ്ട്രീയത്തിലെ കള്ളക്കച്ചവടക്കാരുടെ നേതാവാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ മുഖം ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടും. ഉമ്മന്‍ചാണ്ടി പാരവച്ചത് കാരണമാണ് യുഡിഎഫ് പ്രവേശനം നടക്കാത്തത്. എന്‍ഡിഎയുമായി ചര്‍ച്ച നടത്തുന്നുണ്ട്. പി.സി ജോർജ് വ്യക്തമാക്കി. 

യുഡിഎഫ് നേതാക്കള്‍ വഞ്ചകരാണെന്നും താന്‍ യുഡിഎഫിലേക്കില്ലെന്നും പി.സി ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്‍ഡിഎയിലേക്കാണോ എന്ന കാര്യം മാര്‍ച്ച് മൂന്നിന് പ്രഖ്യാപിക്കുമെന്നും പി.സി ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

content highlights: PC George against UDF