കേരളത്തിൽ എൽഡിഎഫിന് ഭരണ തുടർച്ചയെന്ന് എബിപിസി വോട്ടർ അഭിപ്രായ സർവെ

abpc voter survey predict that ldf continue in kerala

കേരളത്തിൽ എൽഡിഎഫിന് ഭരണ തുടർച്ചയെന്ന് എബിപിസി വോട്ടർ അഭിപ്രായ സർവെ. എൽഡിഎഫ് 83 മുതൽ 91 സീറ്റ് വരെ നേടും. യുഡിഎഫിന് 47 മുൽ 55 സീറ്റുകൾ വരെ ലഭിക്കും. ബിജെപിക്ക് രണ്ട് സീറ്റുകളിൽ കൂടുതൽ ലഭിക്കില്ലെന്നുമാണ് സർവെ ഫലം. സിപിഎം നേതൃത്വം നൽകുന്ന ഇടത് മുന്നണിക്ക് 40 ശതമാനം കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് 33 ശതമാനം വോട്ടുമാണ് സർവെ പ്രവചിക്കുന്നത്.

ബിജെപിക്ക് 13 ശതമാനം വോട്ട് ലഭിക്കുമെന്നും സർവെ പറയുന്നു. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിൽ ഡിഎംകെ അധികാരം പിടിച്ചെടുക്കുമെന്ന് സർവെ വിലയിരുത്തുന്നു. 152 മുതൽ 162 വരെ സീറ്റാണ് ഡിഎംകെ കോൺഗ്രസ് ഇടത് സഖ്യത്തിന് സർവെ പ്രവചിക്കുന്നത്. എഐഎഡിഎംകെ- ബിജെപി സഖ്യം 58 മുതൽ 66 വരെ സീറ്റ് നേടുമെന്നും സർവെ പറയുന്നു.

Content Highlights; abpc voter survey predict that ldf continue in kerala