തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാടും, പുതുച്ചേരിയും സന്ദർശിക്കും. ദക്ഷിണേന്ത്യയിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്ന തമിഴ്‌നാട്ടിൽ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അമിത് ഷാ സന്ദർശിക്കുന്നത്. ബിജെപി സംസ്ഥാന നേതാക്കളുമായി സഖ്യ തീരുമാനവും, സീറ്റ് നിർണയവും ചർച്ച ചെയ്യും. വിഴുപുറത്തെ പൊതു സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും. അണ്ണാ ഡിഎംകെയുടെ വിജയം ഉറപ്പിക്കാനും അതോടൊപ്പം കൂടുതൽ സീറ്റ് നേടി തമിഴ്‌നാട്ടിൽ നിർണായക ശക്തിയാവുകയാണ് ബിജെപി ലക്ഷ്യം.
രാവിലെ കാരയ്ക്കലിൽ എത്തുന്ന അമിത് ഷാ വിവിധ പൊതു പരിപാടികളിൽ പങ്കെടുത്ത ശേഷമായിരിക്കും പുതുച്ചേരിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തുന്നത്. ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിൽ എത്തുന്ന അമിത് ഷാ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട്, വിഴുപ്പുറം ജില്ലകളിലെ ബിജെപി ഭാരവാഹികളുമായി ചർച്ച നടത്തും.തിരഞ്ഞെടുപ്പു തന്ത്രങ്ങൾ, സഖ്യ തീരുമാനം, സ്ഥാനാർഥി നിർണയം തുടങ്ങിയവ ചർച്ച ചെയ്യും. 35 മുതൽ 40 സീറ്റ് വരെ ബിജെപി എഐഎഡിഎംകെയോട് ആവശ്യപ്പെടും. എന്നാൽ 23 സീറ്റ് വരെ ബിജെപിക്ക് നൽകാനാണ് സാധ്യത.
Content Highlights; amit shah visit tamilnaadu an puthuchery