നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിച്ച് മുല്ലപ്പള്ളിയും, വി എം സുധീരനും പിജെ കുര്യനും

kerala assembly election 2021

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി മത്സരിക്കാനില്ലെന്ന പ്രഖ്യാപനം നടത്തിയത്. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ വി.എം സുധീരനും പി.ജെ കുര്യനും മത്സരിക്കാനില്ലെന്ന് അറിയിച്ചു.

ഇതില്‍ പിജെ കുര്യന്‍ നിലപാട് എഴുതി നല്‍കിയതായാണ് അറിയുന്നത്. നാല് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന് പി.സി ചാക്കോ അഭിപ്രായപ്പെട്ടു. 25 വര്‍ഷം എംഎല്‍എയായവര്‍ മാറി നില്‍ക്കണമെന്ന് സുധീരനും യോഗത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ക്കായാണ് തിരഞ്ഞെടുപ്പ് സമിതി ചേരുന്നത്.

Content Highlights; kerala assembly election 2021