വീട്ടില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്ത് കര്‍ണാടക മന്ത്രി; വിശദീകരണം തേടി കേന്ദ്രം

Karnataka Minister takes COVID vaccine at home, Centre seeks report from the state

കര്‍ണാടക കൃഷി മന്ത്രി ബി.സി പാട്ടീല്‍ വീട്ടില്‍ നിന്ന് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്ത സംഭവത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. മന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കുത്തിവെപ്പെടുത്തിരുന്നു. ചൊവ്വാഴ്ചയാണ് ഹവേരി ജില്ലയിലെ ഹിരെകേരൂരിലുള്ള മന്ത്രിയുടെ വീട്ടിലെത്തി ആരോഗ്യ പ്രവര്‍ത്തര്‍ വാക്‌സിന്‍ നല്‍കിയത്.  വാക്‌സിനെടുക്കുന്ന ചിത്രം സഹിതം മന്ത്രി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് സംഭവം വിവാദമായത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആശുപത്രിയിലെത്തി കുത്തിവെപ്പെടുക്കുമ്പോള്‍ അവിടെ കാത്തിരിക്കുന്ന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരും. ഇതൊഴിവാക്കാനാണ് വീട്ടില്‍വെച്ച് തന്നെ വാക്‌സിനെടുത്തതെന്നും പാട്ടീല്‍ വ്യക്തമാക്കി. അതേസമയം കുത്തിവെപ്പെടുത്ത സ്ഥലം ഏതാണ് എന്നതിനെക്കാള്‍ പ്രധാനം വാക്‌സിന്‍ എടുക്കുക എന്നതാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

content highlights: Karnataka Minister takes COVID vaccine at home, Centre seeks report from the state