ഹണിട്രാപ്പ്; സബ് കലക്ടറെന്ന് തെറ്റിദ്ധരിപ്പിച്ച് 17 ലക്ഷം കവർന്നു

17 lakh and gold stolen woman arrested

സബ് കലക്ടറെന്നു തെറ്റിദ്ധരിപ്പിച്ചു മധ്യവയസ്കനെ ഹണിട്രാപ്പില്‍ കുടുക്കി 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളും കവർന്ന യുവതി ഉത്തർ പ്രദേശിലെ നോയിഡയിൽ സിറ്റി പൊലീസിന്റെ പിടിയിൽ. തൃശൂര്‍ സ്വദേശിനിയും നോയിഡയില്‍ സ്ഥിര താമസക്കാരിയുമായ ധന്യ ബാലനാണ് (33) അറസ്റ്റിലായത്. തൃശൂരിൽ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനെ കെണിയിൽ കുടുക്കി നഗ്നചിത്രങ്ങൾ കൈവശപ്പെടുത്തി പണം തട്ടിയതിനാണ് അറസ്റ്റ്.

സബ് കലക്ടറെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ പരാതിക്കാരനെ ഹണിട്രാപ്പില്‍ കുടുക്കിയതെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളും തട്ടിയെടുത്തതായാണ് പരാതി. തൃശൂരില്‍ സ്ഥലം മാറിയെത്തിയ സബ് കലക്ടര്‍ ട്രെയിനിയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ധന്യ ഇദ്ദേഹത്തെ പരിചയപ്പെട്ടത്. വലിയ തുകയുടെ ഇന്‍ഷുറന്‍സ് എടുക്കാമെന്നു വിശ്വസിപ്പിച്ചു ഹോട്ടല്‍ മുറികളിലും ഫ്‌ലാറ്റുകളിലും വിളിച്ചുവരുത്തി കെണിയില്‍പ്പെടുത്തിയെന്നാണു പരാതി. നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ഇവ കുടുംബാംഗങ്ങള്‍ക്ക് അയച്ചു നല്‍കുമെന്നു ഭീഷണിപ്പെടുത്തി 17 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്തു.

കമ്മിഷണർ ആർ. ആദിത്യയ്ക്കു പരാതി നൽകിയതോടെ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് എസിപി പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ധന്യ നോയിഡയിൽ ഉണ്ടെന്നു കണ്ടെത്തി.

content highlights: 17 lakh and gold stolen woman arrested