രാജ്യത്ത് 17,407 പേര്‍ക്ക് കൂടി കോവിഡ്; 89 മരണം

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 17,407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,11,56,923 ആയി വര്‍ധിച്ചു. ഇന്നലെ മാത്രം 89 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 14,031 പേര്‍കൂടി കഴിഞ്ഞ ദിവസം രോഗമുക്തരായി. 1,08,26,075 പേരാണ് ഇതിനോടകം രോഗമുക്തിനേടിയത്.

നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 1,73,413 പേര്‍ ചികിത്സയിലുണ്ട്. ആകെ രോഗികളില്‍ 85 ശതമാനത്തോളവും കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. 1,57,435 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 1,66,16,048 പേര്‍ വാക്‌സിന്‍ കുത്തിവെപ്പെടുത്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

content highlights: India reports 17,407 new Covid-19 cases, below 100 deaths in the last 24 hours