ഡസോ ഏവിയേഷന്‍ ഉടമ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു

French billionaire politician Olivier Dassault dies in a helicopter crash

ഫ്രഞ്ച് കോടീശ്വരനും റഫാല്‍ യുദ്ധവിമാന നിര്‍മാണ കമ്പനിയായ ഡസോ ഏവിയേഷന്റെ ഉടമയുമായ ഒലിവിയര്‍ ഡസോ (69) ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. വടക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ നോര്‍മാണ്ടിയില്‍ ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. അവധി ചിലവഴിക്കാനാണ് ഒലിവിയര്‍ ഇവിടേക്ക് എത്തിയതെന്നാണ് വിവരം.

ഡസോ ഏവിയേഷന്‍ സ്ഥാപകന്‍ മാഴ്‌സല്‍ ഡസോയുടെ കൊച്ചുമകനാണ് ഒലിവര്‍. ഡസോ ഗ്രൂപ്പിന്റെ സ്ട്രാറ്റജി ഡവലപ്‌മെന്റ് പ്രസിഡന്റായിരുന്നു. 2002 മുതല്‍ ഫ്രഞ്ച് പാര്‍ലമെന്റിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമാണ് ഒലിവര്‍ ഡസോ. രണ്ട് സഹോദരന്മാരും സഹോദരിയുമുണ്ട്. Le Figaro എന്ന പത്രത്തിന്റെ ഉടമകളും ഡസോ ഗ്രൂപ്പാണ്. ഒലിവിയറിന്റെ മരണം വലിയ നഷ്ടമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു.

content highlights; French billionaire politician Olivier Dassault dies in a helicopter crash