നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് നാളെ അന്തിമരൂപമാകും. തൃശൂരില്‍ ചേരുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. തുടര്‍ന്ന് പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറും. പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും.
സുരേഷ് ഗോപി, വി.മുരളീധരന്, കെ.സുരേന്ദ്രന്, ഇ.ശ്രീധരന്, ജേക്കബ് തോമസ്, ശോഭാ സുരേന്ദ്രന് ഉള്‍പ്പെടെയുള്ള പ്രമുഖരെ ഉള്‍പ്പെടുത്തിയതാണ് ബിജെപി സംസ്ഥാന സമിതി തയാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക. അതേസമയം, എന്‍ഡിഎയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്നും തുടരും. ബിഡിജെഎസും കേരള കോണ്‍ഗ്രസും ഒഴികെയുള്ള കക്ഷികളുമായിട്ടായിരിക്കും ഇന്നത്തെ ചര്‍ച്ച. ബിഡിജെഎസിന്റെ ബാക്കി സ്ഥാനാര്‍ത്ഥികളെ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് ആലപ്പുഴയില്‍ പ്രഖ്യാപിക്കും.
Content Highlights; bjp candīdates list