വനിതാ പ്രാതിനിധ്യം കുറഞ്ഞു; സ്ഥാനാര്‍ത്ഥി പട്ടികയില്‍ പിഴവ് സംഭവിച്ചെന്ന് തുറന്ന് സമ്മതിച്ച് കാനം രാജേന്ദ്രന്‍

Kanam Rajendran

സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് തുറന്നു സമ്മതിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വനിതാ പ്രാതിനിധ്യം കുറഞ്ഞത് വലിയ കുറവ് തന്നെയാണ. മൂന്ന് വനിതാ സ്ഥാനാര്‍ത്ഥികളെങ്കിലും പട്ടികയില്‍ വേണ്ടതായിരുന്നുവെന്നും എന്നും അദ്ദേഹം പറഞ്ഞു.

‘ആ പട്ടികയുടെ ഒരു വലിയ കുറവ് തന്നെയാണത്. സാധാരണ മൂന്ന് വനിതാ സ്ഥാനാര്‍ത്ഥികള്‍ സി.പി.ഐക്ക് ഉണ്ടാകാറുണ്ട്. ചില കാരണങ്ങളാല്‍ അതിന് സാധിച്ചില്ല. എന്തായാലും ഒരു സീറ്റില്‍ ഒതുങ്ങില്ല. ഇനിയും നാലു സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ടല്ലോ. കുറവ് കുറവ് തന്നെയാണ് എന്ന് സമ്മതിക്കുന്നതില്‍ യാതൊരു തെറ്റുമില്ല’. കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇപ്പോ ശബരിമലയെ സംബന്ധിച്ച് ഒരു പ്രശ്‌നങ്ങളും നിലവില്‍ ഇല്ല. തെരഞ്ഞെടുപ്പ് വന്നപ്പോ അതും ഒരു വിഷയമായി വിശ്വാസത്തിന്റെ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണ്. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ വേറെ ആരോടായിരുന്നു ചര്‍ച്ച ചെയ്യേണ്ടതെന്നും കാനം ചോദിച്ചു.

content highlights: Kanam Rajendran about the candidate list