കുട്ടികളെ മോശമായി ചിത്രീകരിക്കുന്നു; ബോംബെ ബീഗംസ് നിര്‍ത്തിവെക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ബോംബെ ബീഗംസ് എന്ന വെബ് സീരീസിനെതിരേ ദേശീയ ബാലാവകാശ കമ്മീഷന്‍. കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ബോംബെ ബീഗംസ് നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കം ചെയ്യണമെന്നും 24 മണിക്കൂറിനുള്ളില്‍ അണിയറ പ്രവര്‍ത്തകര്‍ വിശദീകരണം നല്‍കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

അവംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ബോംബെ ബീഗംസ് വനിതാ ദിനത്തിലാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. മുംബൈ പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. അഞ്ച് സ്ത്രീകളാണ് കേന്ദ്രകഥാപാത്രങ്ങള്‍. ആറ് എപ്പിസോഡുകളിലായാണ് സീരീസ് കഥ പറയുന്നത്. പൂജ ഭട്ട്, ഷഹാന ഗോസാമി, അമൃത സുഭാഷ്, പ്ലബിത ബോര്‍താക്കൂര്‍, ആധ്യ ആനന്ദ്, രാഹുല്‍ ബോസ്, ഇമാദ് ഷാ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

content highlights: Netflix Told To Stop Streaming “Bombay Begums” Over Portrayal Of Children