സ്‍പോര്‍ട്‍സ് ബയോപിക്കില്‍ വിസ്മയം തീർക്കാനൊരുങ്ങി ഫറാൻ അക്തർ. സ്‍പോര്‍ട്‍സ് സിനിമകളിൽ തന്റേതായ സ്ഥാനം രേഖപ്പെടുത്തിയ നടനാണ് ഫറാൻ അക്തർ. ഇപ്പോഴിതാ ഫറാൻ അക്തർ നായകനാകുന്ന മറ്റൊരു സ്‍പോര്‍ട്‍സ് സിനിമയായ തുഫാന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു. ഫർഹാൻ അക്തർ സോഷ്യൽ മീഡിയയിലൂടെയാണ് ടീസർ ഷെയർ ചെയ്തിരിക്കുന്നത്.
ഫറാൻ അക്തർ ചിത്രത്തിൽ ഒരു ബോക്സിങ് താരമായിട്ടാണ് എത്തുന്നത്. ബോക്സര്‍ ആകാനുള്ള കഠിന പരിശ്രമങ്ങളും ബോക്സിംഗ് റിംഗില്‍ വിസ്മയം തീർക്കുന്ന ഫറാൻ അക്തറിനെയും ടീസറിൽ കാണാനാകും. മികവുറ്റ ഫറാൻ അക്തറിന്റെ അഭിനയം തന്നെയായിരിക്കും ചിത്രത്തിന്റെ ആകർഷണം. രാകേഷ് ഓംപ്രകാശ് മെഹ്‍റയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം മെയ് 21 ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
Content Highlights; thuffan movie teaser released