നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. ഇതില്‍ 12 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും. കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും പത്തനംതിട്ടയിലെ കോന്നിയിലുമാണ് സുരേന്ദ്രൻ ജനവിധി തേടുന്നത്.
എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരത്ത് നടന്‍ കൃഷ്ണകുമാറും വട്ടിയൂര്‍ക്കാവില്‍ വി.വി രാജേഷും നേമത്ത് കുമ്മനം രാജശേഖരനും മത്സരിക്കും. രാഷ്ട്രീയത്തിലേക്കിറങ്ങിയ മെട്രോ മാന്‍ ഇ.ശ്രീധരന്‍ പാലക്കാട്ടും ജനവിധി തേടും. തൃശൂരില്‍ സുരേഷ് ഗോപി അങ്കത്തിനിറങ്ങും. മുതിര്‍ന്ന നേതാക്കളായ എം.ടി രമേശ്(കോഴിക്കോട് നോര്‍ത്ത്), സി.കെ പദ്മനാഭന്‍(ധര്‍മ്മടം) പി.കെ കൃഷ്ണദാസ്(കാട്ടാക്കട) എന്നിരും മത്സരിക്കും.
കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി ഡോ അബ്ദുള്‍ സലാം തിരൂരിലും മുന്‍ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും മത്സരിക്കും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. അതേസമയം നിലവില്‍ പ്രഖ്യാപിച്ച പ്രമുഖരുടെ പട്ടികയില്‍ ശോഭാ സുരേന്ദ്രന്റേയും വി.മുരളീധരന്റേയും പേരില്ല എന്നതും ശ്രദ്ധേയമാണ്.
content highlights: Kerala Assembly Election: BJP Candidate List