ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

notice to cm pinaayi vijayan

ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വൈകിട്ട് മൂന്നിന് ഔദ്യോഗികമായി പുറത്തിറക്കും. പത്രിക തയാറാക്കാനുള്ള ഉപസമിതിയുടെ യോഗത്തില്‍ അംഗീകാരമായ ശേഷമാണ് പ്രകടന പത്രിക പുറത്തിറക്കുക. രാവിലെ പത്തിന് എകെജി സെന്ററില്‍ യോഗം ആരംഭിക്കും. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഇടത് മുന്നണി തെരഞ്ഞടുപ്പിനെ നേരിടുക. അതിനാല്‍ തന്നെ ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രഖ്യാപനമായിരിക്കും ഉണ്ടാവുക.

കഴിഞ്ഞ പ്രകടന പത്രികയിലെ അറുനൂറു വാഗ്ദാനങ്ങളില്‍ അഞ്ഞൂറ്റിഎഴുപതും പാലിച്ചുവെന്ന അവകാശവാദത്തോടെയാണ് ഇടതുമുന്നണി പുതിയ പത്രിക പുറത്തിറക്കുന്നത്. ക്ഷേമ പദ്ധതികള്‍ക്കൊപ്പം വികസന പദ്ധതികളും ലക്ഷ്യം വെച്ചുള്ള വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുണ്ടാകുക. മുഖ്യമന്ത്രി പിണറായി വിജയയന്റെ സംസ്ഥാനതല പ്രചാരണം നാളെ മുതലാരംഭിക്കും. ഒരു ദിവസം ഒരു ജില്ലയില്‍ എന്ന രീതിയിലാണ് മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങുക. അതേസമയം ആരോഗ്യ മന്ത്രി കെകെ ശൈലജയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദനുമടക്കമുള്ളവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

content highlights: LDF election manifesto