ഗ്രാമി പുരസ്‌കാരവേദിയിലും ഇന്ത്യയിലെ കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം. പ്രമുഖ യുട്യൂബര്‍ ലില്ലി സിങ്ങാണ് ”ഞാന്‍ കര്‍ഷകര്‍ക്കൊപ്പം” എന്നെഴുതിയ മുഖാവരണം ധരിച്ച് പുരസ്‌കാരവേദിയിലെത്തിയത്. എനിക്കറിയാം ഈ റെഡ് കാര്‍പെറ്റിലെ അല്ലെങ്കില്‍ അവാര്‍ഡ് ഷോയിലെ ചിത്രങ്ങള്‍ക്ക് വലിയ രീതിയിലുള്ള മാധ്യമശ്രദ്ധ ലഭിക്കുമെന്ന്. അതുകൊണ്ടാണ് ഇത് ചെയ്യുന്നത് എന്നായിരുന്നു ലില്ലി സിംഗ് ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞത്.
👏🏽👏🏽👏🏽👏🏽 @Lilly taking the Indian #FarmersProtests to the #GRAMMYs https://t.co/wxCd2WXPnn
— Swara Bhasker (@ReallySwara) March 15, 2021
നേരത്തേയും കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ലില്ലി രംഗത്തെത്തിയിരുന്നു. ലില്ലിയെ പിന്തുണച്ച് സ്വര ഭാസ്‌കര്‍, ഡ്ബ്ല്യൂ.ഡബ്ല്യൂ.ഇ താരം സുനില്‍ സിംഗ് എന്നിവര്‍ രംഗത്തെത്തി. അന്താരാഷ്ട്ര പുരസ്‌കാര വേദിയിലും കര്‍ഷകര്‍ക്ക് വേണ്ട. പോപ്പ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുൻബെ എന്നിവര്‍ ഇടപെട്ടതോടെയാണ് കര്‍ഷക സമരം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായത്.
content highlights: YouTuber Lilly Singh wears ‘I Stand With Farmers’ mask at 63rd Grammy Awards