ശബരിമല വിഷയത്തില്‍ നിലപാട് എന്തെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. ശബരിമലവിഷയത്തില്‍ സി.പി.എം. സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിന് മറികടക്കാന്‍ സാധിക്കില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് എന്തെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് രംഗത്തുവന്നത്.
വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ. ഭരണഘടന പറയുന്ന തുല്യതയാണ് സി.പി.എമ്മിന്റെ നിലപാട്. ദേവസ്വംമന്ത്രി കടകംപള്ളി മാപ്പുപറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. ഈ വിഷയം സംബന്ധിച്ച് ഉത്തരം പറയേണ്ടത് സംസ്ഥാന ഘടകമാണെന്നുമാണ് ദേശീയ ജനറല്‍ സെക്രട്ടറി പറഞ്ഞിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ശബരിമലവിഷയത്തില്‍ നിലപാട് എന്തെന്ന് വ്യക്തമാക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഉണ്ട്. അത് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്കുമുണ്ടെന്നും എന്‍എസ്എസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
content highlights: NSS on Sabarimala issue