രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 188 മരണവും റിപ്പോര്‍ട്ട് ചെയ്തു. നാലു മാസത്തിനു ശേഷമാണ് ഇത്രയും അധികം കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 23,653 പേര്‍ക്ക് രോഗം ഭേദപ്പെട്ടുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,15,55,284 ആയി. 1,59,558 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 1,11,07,332 പേര്‍ക്ക് ഇതുവരെ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 2,88,394 രോഗികളാണ് ചികിത്സയിലുള്ളത്. പുതിയതായി റിപ്പോര്‍ട്ട ചെയ്ത കോവിഡ് രോഗികളുടെ 80.63 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത് ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ്.
മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ തുടച്ചയായി ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുംബൈയില്‍ ഈ മാസം 22 മുതല്‍ ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മധ്യപ്രദേശ്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്‍ഡോര്‍, ഭോപ്പാല്‍ ,ജപല്‍പൂര്‍ എന്നീ നഗരങ്ങളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതേസമയം, രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം നാല് കോടി കടന്നു.
content highlights: India records 40,953 new Covid-19 cases in the last 24 hours