കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരൊന്നിക്കുന്ന ചിത്രം ‘നായാട്ട്’ ട്രയിലർ പുറത്ത്

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ടി’ന്റെ ട്രയിലർ പുറത്ത്. ഉദ്വേഗഭരിതമായ ട്രയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഷാഹി കബീറാണ് ചിത്രത്തിന്റെ തിരക്കഥ. ട്രയിലർ അനുസരിച്ച് പൊലീസുമായി ചുറ്റിപ്പറ്റിയ കഥയാണ് സിനിനിയുടെ ഇതിവൃത്തം.

ഷൈജു ഖാലിദാണ് ക്യാമറ. മഹേഷ് നാരായാണൻ, രാജേഷ് രാജേന്ദ്രൻ എന്നിവർ ചേർന്നാണ് എഡിറ്റിങ്. സംഗീതം വിഷ്ണു വിജയ്. ചിത്രം ഏപ്രിൽ എട്ടിന് തിയ്യറ്ററുകളിൽ എത്തും. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും, പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Content Highlights; naayattu movie trailer released