ധനുഷിന് ഒപ്പം രജിഷ വിജയൻ; മണിക്കൂറുകള്‍ക്കുള്ളില്‍ 30 ലക്ഷം കാഴ്ചക്കാരുമായി ‘കര്‍ണന്‍’ ടീസര്‍

ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രം കര്‍ണൻ്റെ ടീസര്‍ പുറത്തുവിട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുപ്പത് ലക്ഷത്തിലധികം പേര്‍ ടീസര്‍ കണ്ടുകഴിഞ്ഞു. മലയാളികളുടെ പ്രിയതാരം രജിഷ വിജയനാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായെത്തുന്നത്. രജിഷ വിജയന്റെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് കര്‍ണന്‍.

ഗൗരി കിഷന്‍, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, യോഗി ബാബു തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. ലാലും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കര്‍ണന്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.

മാരി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഏപ്രിലില്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

 

content highlights: Karnan Official Teaser