കോട്ടയത്തും പത്തനംതിട്ടയിലും  പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട ആറന്മുളയിൽ വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. ആറന്മുളയിലെ എട്ടാം നമ്പര്‍ ബൂത്തായ വള്ളംകുളം ജിയുപിഎസില്‍ ആയിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോട്ടയത്ത് വോട്ട് ചെയ്യാന്‍ എത്തിയ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം നിയോജക മണ്ഡലത്തിലെ 25ാം നമ്പര്‍ ബൂത്തായ എസ് എച്ച് മൗണ്ട് സ്‌കൂളിലാണ് സംഭവം. അന്നമ്മ ദേവസ്യയാണ് കുഴഞ്ഞുവീണ് മരിച്ചത്.

content highlights: Death, assembly elections 2021