സുപ്രീം കോടതിയില്‍ 50% ജീവനക്കാർക്കും കോവിഡ്

സുപ്രീം കോടതിയിലെ പകുതിയിലേറെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച മാത്രം 44 ഉദ്യോഗസ്ഥർ കോവിഡ് പോസിറ്റീവായതായി സുപ്രീം കോടതി വൃത്തങ്ങൾ അറിയിച്ചു. കോടതി പരിസരവും മുറികളും ശുചീകരിച്ചതായും കോടതി വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ന് മുതല്‍ ജഡ്ജിമാര്‍ വീടുകളില്‍ ഇരുന്ന് വീഡിയോ കോണ്‍ഫെറെന്‍സിലൂടെ കേസുകള്‍ കേള്‍ക്കാന്‍ ആണ് തീരുമാനം. ഇത് കാരണം ഇന്ന് വൈകിയാണ് കോടതി നടപടികള്‍ ആരംഭിക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ ചില ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് സുഖം പ്രാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കോടതിയില്‍ ആറ് ജഡ്ജിമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഴുവന്‍ കോടതി മുറികളൂം അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

content highlights: 50% Supreme Court Staff Test Positive, Judges To Work From Home