നെയ്യാറ്റിന്‍കര ഗോപന്റെ മാസ് വരവ്; ആറാട്ട് ടീസർ

മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായെത്തുന്ന ആറാട്ട് ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. മോഹന്‍ലാലിന്റെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി ചിത്രത്തില്‍ മോഹന്‍ലാലെത്തുന്നു. ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആറാട്ട് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്.

കെ എല്‍ വി 2255 എന്ന നമ്പറിലുള്ള കറുത്ത ബെന്‍സ് കാറിലാണ് താരത്തിന്റെ എന്‍ട്രി. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തി മികച്ച സ്വീകാര്യത നേടിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്ന മാസ് ഡയലോഗിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ നമ്പര്‍.

മോഹന്‍ലാലിനൊപ്പം വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ശ്രിദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

content highlights: Aaraattu Official Teaser