കോവിഡ് രോഗികളുടെ ചികിത്സയ്ക്കുപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്റെ എംആർപി 50 ശതമാനത്തോളം കുറച്ച് കേന്ദ്ര സർക്കാർ. ഇതോടെ റെംഡെസിവിറിന്റെ ഒരു ഇൻജക്‌ഷന് 2450 രൂപയേ ആകുകയുള്ളു. വെള്ളിയാഴ്ച രാത്രിയാണ് കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേർസ് മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ലക്ഷക്കണക്കിനു വരുന്ന കോവിഡ് രോഗികൾക്ക് ആശ്വാസമാകുന്ന തീരുമാനമാണ് കേന്ദ്രത്തിന്റേതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
മരുന്നു നിർമാണ കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരുത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. കാഡില ഹെൽത്കെയർ, സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഹെറ്റെറോ ലാബ്സ്, ജൂബിലിയന്റ് ഫാർമ, മൈലൻ ലബോറട്ടറീസ്, സിൻജീൻ ഇന്റർനാഷനൽ എന്നീ മരുന്നു നിർമാണ കമ്പനികൾക്കാണ് നിർദേശം പോയിരിക്കുന്നത്.
content highlights: Govt slashes Remdesivir MRP by half, with retro-effect