തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായെന്നും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതായും മന്ത്രി കെ.കെ ശൈലജ. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വകുപ്പു തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തും. കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ വര്‍ധനവിന്റെ കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇനിയും കൂടുതല്‍ കോവിഡ് വാക്‌സിന്‍ സംസ്ഥാനത്തിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
വാക്‌സീനേഷന്‍ വര്‍ധിപ്പിക്കണം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് 6084360 ഡോസ് വാക്‌സീനാണ് ലഭിച്ചത്. കിട്ടിയതില്‍ 5675138 വാക്‌സീന്‍ വിതരണം ചെയ്തു. വാക്‌സീനേഷന്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നല്ല പ്രകടനം നടത്തിയത് കേരളമാണ്. സീറോ വേസ്റ്റേജാണ്. ആരോഗ്യസെക്രട്ടറി കേരളത്തെ അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്തിന്റെ പക്കല്‍ 580880 വാക്‌സീനാണ് ഉള്ളത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയെ കാര്യം അറിയിച്ചിട്ടുണ്ട്. 50 ലക്ഷം കോവിഡ് വാക്‌സിന്‍ വേണം. എങ്കിലേ മാസ് വാക്‌സീന്‍ ക്യാമ്പെയ്ന്‍ വിജയിപ്പിക്കാനാവൂ. 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കണമെങ്കില്‍ ഇത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
മഹരാഷ്ട്ര ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സ്ഥിതി സങ്കീര്‍ണമാണ്. മതിയായ ബെഡുകളും ഓക്സിജന്‍ സിലിണ്ടറുകളും ലഭിക്കാത്ത സാഹചര്യത്തിലൂടെയാണ് ഈ സംസ്ഥാനങ്ങള്‍ കടന്നു പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു. ഇപ്പോള്‍ കേരളത്തില്‍ ഓക്‌സിജന്‍ കുറവില്ല. വലിയ തോതില്‍ കേസ് വര്‍ധിച്ചാല്‍ ഓക്‌സിജന്‍ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
content highlights: kk Shailaja on covid vaccine