കോവിഡ് വാക്സിൻ സ്വീകരിച്ചതുമായി നടൻ വിവേകിന്റെ മരണത്തിന് ബന്ധമില്ലെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്കർ അറിയിച്ചു. വിവേക് വാക്സിൻ സ്വീകരിച്ചതിനെ മറ്റുതരത്തിൽ ചിത്രീകരിക്കരുത്. ഈസമയത്ത് സർക്കാരിലും കോവിഡ് വാക്സിനിലും വിശ്വാസമുണ്ടാവേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
‘വിവേകിന് ഹൃദയസംബന്ധമായ പ്രശ്നമാണുണ്ടായത്. കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല. അദ്ദേഹം കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ചതുമായി ഇപ്പോഴത്തെ അസുഖാവസ്ഥയ്ക്ക് ബന്ധമില്ല’ എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ചാണ് സംസ്ഥാനത്ത് കോവിഡ് വാക്സിനുകൾ കുത്തിവെക്കുന്നത്. വിവേക് എടുത്തതിനൊപ്പം തന്നെ ഒരുപാടുപേർക്ക് വാക്സിൻ നൽകിയതാണ്. സംസ്ഥാനത്താകെ അഞ്ചുലക്ഷത്തിലധികം ആളുകൾക്ക് ഇതുവരെ കോവാക്സിൻ നൽകിയിട്ടുണ്ട്. പാർശ്വഫലങ്ങൾ ആർക്കുമുണ്ടായിട്ടില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.
പൊതുജനങ്ങൾക്കിടയിൽ കോവിഡ് വാക്സിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് ആരോഗ്യവകുപ്പുമായി സഹകരിച്ച് വ്യാഴാഴ്ച വിവേക് വാക്സിൻ കുത്തിവെച്ചിരുന്നു. അതിനുപിറ്റേന്നാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത് എന്നതിനാൽ വാക്സിനുമായി ബന്ധപ്പെടുത്തി ഒട്ടേറെ അഭ്യൂഹങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
content highlights; Actor Vivekh’s heart attack severe, not related to COVID-19 vaccination: Hospital