2,61,500 പേർക്കുകൂടി രാജ്യത്ത് കോവിഡ്, 1501 മരണം

തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് കോവിഡ് കേസുകൾ രണ്ടും ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ ഇതുവരെ രോഗികളായവരുടെ എണ്ണം 1.47 കോടി ആയി. മരണം തുടർച്ചയായ ആറാം ദിവസവും ആയിരം കടന്നു. 1501 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര (67,123), ഉത്തപർപ്രദേശ് (27,734), ഡൽഹി (24,375), കർണാടക (17,489), ഛത്തിസ്ഗഡ് (16,083) എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിര്‍ബന്ധിത ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തി. ഒഡീഷയും സമാന മുന്‍കരുതല്‍ സ്വീകരിച്ചു. വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത രണ്ടുപേര്‍ പുണെയില്‍ പിടിയിലായി. വ്യാജ ആര്‍ടി–പിസിആര്‍ പരിശോധനാ ഫലമാണ് ഇവര്‍ വിതരണം ചെയ്തത്. കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ആന്‍റിവൈറല്‍ കുത്തിവയ്പായ റെംഡെസിവര്‍ കരിഞ്ചന്തയില്‍ വിറ്റ മൂന്നുപേരെ ഹരിയാനയില്‍ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടായിരത്തി അഞ്ഞൂറു രൂപ വില വരുന്ന മരുന്ന് ഇരുപത്തി അയ്യായിരം രൂപയ്ക്കാണ് രഹസ്യവില്‍പന നടത്തിയത്

content highlights: With 2,61,500 Fresh Covid Infections, India Sees Biggest-Ever Daily Spike