ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നഗരത്തില്‍ വന്‍തിരക്ക്. നഗരത്തില്‍ ജോലി തേടിയെത്തിയ കുടിയേറ്റ തൊഴിലാളികളും സ്വന്തം നാടുകളിലേക്ക് മടങ്ങി പോകാന്‍ ബസ് ടെര്‍മിനലുകളിലേക്കും റെയില്‍വേ സ്റ്റേഷനുകളിലേക്കും പോകാന്‍ തുടങ്ങിയതോടെയാണ് വന്‍ തിരക്കുണ്ടായത്.
ആനന്ദ് വിഹാര്‍ ഉള്‍പ്പെടെയുള്ള വിവിധ ബസ് ടെര്‍മിനലുകളില്‍ വന്‍തിരക്കാണ് രാത്രി വൈകിയും ഉണ്ടായത്. യുപി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ പലായനം ആരംഭിച്ചു. ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലിലേക്കും റെയില്‍വെ സ്റ്റേഷനുകളിലേക്കും എത്തുന്നതിന് ആളുകള്‍ കാല്‍നടയായി എത്തിയതോടെ മേല്‍ പാലങ്ങളില്‍ തിക്കും തിരക്കും അനുഭവപ്പെട്ടു. ലോക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതെ പട്ടിണിയിലാകുമെന്ന ഭീതിയാണ് തൊഴിലാളികളെ സ്വന്തം നാടുകളിക്കേ് പോകാന്‍ പ്രേരിപ്പിച്ചത്.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ശ്യാം പാര്‍ക്ക്, രാജ് ബാഗ്, മോഹന്‍ നഗര്‍ മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി അടച്ചു. എക്സിറ്റ് അനുവദനീയമാണെന്ന് ദില്ലി മെട്രോ റെയില്‍ കോര്പ്പറേഷന് അറിയിച്ചു. രാജീവ് ചൗക്ക്, എംജി റോഡ്, ന്യൂഡല്‍ഹി, ചാന്ദ്നി ചൗക്ക് മെട്രോ സ്റ്റേഷനുകളിലേക്ക് പ്രവേശനം നിയന്ത്രിച്ചതായും ഡിഎംആര്‍സി അറിയിച്ചു.
content highlights: Delhi lockdown: Migrants rush to catch the bus, train home, fearing a repeat of last year