സോളർ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായർ അറസ്റ്റിൽ. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. സോളർ തട്ടിപ്പുകേസിൽ കോടതിയിൽ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്ന് സരിതയ്ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
സോളർ പാനൽ വയ്ക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്നാണ് സരിതയ്ക്കെതിരെയുള്ള കേസ്. കസബ പോലീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് അബ്ദുള്‍ മജീദ് എന്ന പരാതിക്കാരന് ആരോപിച്ചിരുന്നത്. കഴിഞ്ഞ മാസം കേസിന്റെ വിധി വരാനിരിക്കുകയായിരുന്നു. എന്നാല്‍ സരിത നായര്‍ ഹാജരായിരുന്നില്ല.
ഒട്ടേറെ കോടതി വാറണ്ടുകളുണ്ടായിട്ടും തൊഴില്‍ത്തട്ടിപ്പുകേസില്‍ പ്രതിയായിട്ടും സരിതയെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടി വിവാദമായിരുന്നു.
Content Highlights: Saritha Nair arrested in solar scam case