വയനാട്ടിൽ ആരോഗ്യപ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു

വയനാട്ടില്‍ കോവിഡ് ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മരിച്ചു. വയനാട് ടിബി സെന്ററിലെ ലാബ്‌ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന മേപ്പാടി സ്വദേശി അശ്വതി(25)യാണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അശ്വതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം

ഇവര്‍ക്ക് നാലുദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. എന്നാല്‍ അവസ്ഥ കൂടുതല്‍ വഷളായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യത്തില്‍ ബത്തേരിയിലെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ ജോലി ചെയ്ത് വരികയായിരുന്നു അശ്വതി.

Content Highlights: Health worker dies of covid 19, Wayanad