ആർ ബാലകൃഷ്ണപിള്ളയുടെ നില അതീവ ഗുരുതരം

R Balakrishnapillai in critical condition

കേരള കോൺഗ്രസ് ബി. ചെയർമാനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണ പിള്ളയുടെ നില അതീവഗുരുതരം. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്നലെയാണ് ബാലകൃഷ്ണപിള്ള യെ അസുഖം രൂക്ഷമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.

ശ്വാസതടസം ആണ് പ്രധാന പ്രശ്‌നം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലും വിശ്രമത്തിലുമാണ് ബാലകൃഷ്ണപിള്ള. മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ ആയ ബാലകൃഷ്ണപിള്ള യ്ക്ക് ഒരു മാസം മുൻപും ആരോഗ്യനില വഷളായിരുന്നു. എന്നാൽ പിന്നീട് വീട്ടിൽ തിരിച്ചെത്തി രാഷ്ട്രീയ ചർച്ചകളിൽ വരെ പങ്കെടുത്തിരുന്നു.

Content Highlights; R Balakrishnapillai in critical condition