ഛായാഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദ് അന്തരിച്ചു

തമിഴ് സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ്(54) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഛായാഗ്രാഹകനായ പി.സി. ശ്രീരാമിന്റെ സഹായിയായാണ് ആനന്ദ് സിനിമാജീവിതം ആരംഭിച്ചത്. 1994-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി.

2005-ല്‍ പുറത്തിറങ്ങിയ കനാ കണ്ടേന്‍ എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്. തേന്‍മാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് ദേശീയ അവാര്‍ഡ് നേടി. മിന്നാരം, ചന്ദ്രലേഖ എന്നീ പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ ചായാഗ്രാഹകനായിരുന്നു. തമിഴിലെ  സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ അയന്‍, കോ, മാട്രാന്‍, കവന്‍ ചിത്രങ്ങളുടെ സംവിധായകന്‍ ആയിരുന്നു.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചു. രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ശിവജിയുടെ ക്യാമറാമാന്‍ ആയിരുന്നു. ‘തിരുടാ തിരുടാ’ എന്ന മണിരത്‌നം ചിത്രത്തിലെ ഗാന ചിത്രീകരണം ലോകശ്രദ്ധയാകര്‍ഷിച്ചു. ഹിന്ദി ചിത്രങ്ങളായ ജോഷ്, കാക്കി, നായക് എന്നിവയുടെ ക്യാമറാമാന്‍ ആണ്.

Content Highlights: Director and cinematographer K.V. Anand no more