രാജ്യത്ത് പന്നിപ്പനി ബാധ വര്‍ധിക്കുന്നു; കേരളത്തിലും ആശങ്ക

ന്യൂഡെല്‍ഹി: രാജ്യത്ത് പന്നിപ്പനി (H1 N1) ബാധ വര്‍ധിക്കുന്നു. ഒരാഴ്ചയ്ക്കിടെ 69,000 പേരില്‍ രോഗം കണ്ടെത്തിയെന്നാണ് റിപോര്‍ട്.

മഹാരാഷ്ട്രയിലും ഡെല്‍ഹിയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപോര്‍ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം വഡോദരയില്‍ തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കേസുകള്‍ 200 കവിഞ്ഞു.

ആകെ 604 പേര്‍ പരിശോധന നടത്തിയതില്‍ 201 പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു. എന്നാല്‍ കോവിഡ് പോലെ അതിതീവ്ര വ്യാപനശേഷി ഈ വൈറസിനില്ലാത്തതിനാല്‍ രോഗവ്യാപനം അധികം നീണ്ടുനില്‍ക്കില്ലെന്ന് ഐ സി എം ആര്‍ അറിയിച്ചു.