‘മുതിർന്നവരുടെ അനുഗ്രഹമില്ലാതെ ജീവിതത്തിൽ രക്ഷപെടാനാവില്ല’; മംഗളുരു ട്രിപ്പിൽ ബഷിർ ബാഷിയും കുടുംബവും

മോഡൽ, അവതാരകൻ എന്നീ നിലകളിൽ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് ബഷിർ ബാഷി. എന്നാൽ അതിലേറെ ബാഷിയെ പ്രശസ്തനാക്കിയത് ബിഗ് ബോസ് ആയിരുന്നു. മലയാളി കുടുംബങ്ങൾ അതിശയത്തോടെ കാണുന്ന കുടുംബമാണ് ബഷിർ ബാഷിയുടേത്. രണ്ട് ഭാര്യമാരെയും ഒരേ കുടകീഴിൽ കൊണ്ടുപോകുന്നു എന്നതാണ് അതിന് കാരണം. എന്നാൽ ബാഷിക്കും ഭാര്യമാരായ സുഹാനക്കും മഷൂറക്കും ഇതൊരു അതിശയമല്ല മറിച്ച് പരസ്പരം മനസ്സിലാക്കലാണ്. തുടർന്നും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം കുടുംബം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ കുടുംബത്തിന്റെ മംഗളുരു സന്ദർശനമാണ് ഇപ്പോൾ വൈറലാകുന്നത്.

കുടുംബം ഇപ്പോള്‍ മഷൂറയുടെ മാം​ഗ്ലൂരിലെ വീട്ടിലാണ്. മഷൂറ ​ഗര്‍ഭിണിയായ ശേഷം മുതിര്‍ന്നവരുടെ അനു​ഗ്രഹം വാങ്ങാന്‍ വേണ്ടിയാണ് കുടുംബം മാം​ഗ്ലൂരുവില്‍ എത്തിയത്. മാം​ഗ്ലൂരുവിലെത്തിയ വിശേഷങ്ങളും തങ്ങളുടെ കുടുംബ വിശേഷങ്ങളുമാണ് ഇവര്‍ വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. ‘ഞാനൊരുപാട് കാത്തിരുന്ന് കിട്ടിയ സന്തോഷമാണ്, എനിക്ക് എല്ലാവരേയും വന്ന് കണ്ട് അനുഗ്രഹം വാങ്ങണം എന്നുണ്ടായിരുന്നു. ഇപ്പോള്‍ നാലാമത്തെ മാസമായി. നമ്മള്‍ എവിടെ പോയാലും രക്ഷപ്പെടണമെങ്കില്‍ അവരുടെയെല്ലാം അനുഗ്രഹം വേണം’, മഷൂറയും ബഷീറും പറഞ്ഞു.

21 ഡിസംബർ 2009 ന് ആയിരുന്നു ബഷീർ സുഹാനയെ വിവാഹം ചെയ്തത്. സുഹാനയിൽ രണ്ടു മക്കളുണ്ട്. 2018 മാർച്ച് 11ന് ആയിരുന്നു മഷൂറയെ ജീവിതസഖിയാക്കിയത്. ഇവരുടെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. രണ്ട് ഭാര്യമാരുമൊത്തുള്ള സന്തോഷകരമായ ജീവിത വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്കും താത്പര്യമാണ്.

താന്‍ ആദ്യ ഭാര്യയാണ്, എനിക്ക് അതിന്റേതായ അവകാശങ്ങള്‍ വേണം, എന്നൊന്നും ഇല്ല. നമ്മുടെ കുടുംബത്തില്‍ അങ്ങനെയൊരു നിബന്ധനകളൊന്നുമില്ല. ആദ്യഭാര്യ, രണ്ടാം ഭാര്യ അങ്ങനെയൊന്നുമില്ല. പരസ്പരം മനസ്സിലാക്കിയാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതെന്ന് സുഹാന പറയും. ഇത് തന്നെയാണ് കുടുംബത്തിലെ സന്തോഷത്തിന്റെ രഹസ്യമെന്നാണ് ആരാധകരുടെയും അഭിപ്രായം.