ലണ്ടന്‍: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും. സ്കോട്ട്ലാന്‍ഡിലെ ബാല്‍മോറല്‍ പാലസില്‍ നിന്നും റോഡ് മാര്‍ഗമാണ് എഡിന്‍ബര്‍ഗിലെത്തിക്കുക.
ഹോളിറൂഡ് ഹൗസിലാണ് മൃതദേഹം സൂക്ഷിക്കുക. മൃതദേഹം റോഡ് മാര്‍ഗം കൊണ്ടു പോകുമ്ബോള്‍ പൊതു ജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടാകും. എലിസബത്ത് രാജ്ഞിയുടെ മകളായ ആന്‍ രാജകുമാരി മൃതദേഹത്തെ അനുഗമിക്കും. ഈ മാസം പത്തൊന്പതിന് വെസ്റ്റ് മിന്‍സ്റ്റര്‍ ആബേയില്‍ വച്ചാണ് സംസ്കാരം.
എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ഇന്ത്യയില്‍ ഇന്ന് ദുഃഖാചരണം. രാജ്ഞിയോടുള്ള ആദരസൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. എല്ലാ സര്‍ക്കാര്‍ ആഘോഷ പരിപാടികളും ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു ദിവസത്തെ ദുഃഖാചരണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു