തൃശൂര്‍ നഗരത്തിനെ ആവേശത്തിലാഴ്ത്തി വൈകിട്ട് നാലു മണിക്ക് സ്വരാജ് റൗണ്ടില്‍ പുലികള്‍ ഇറങ്ങി.വന്‍ തുകയാണ് പുലികളി വിജയികളെ കാത്തിരിക്കുന്നത്. മികച്ച പുലിക്കളി ടീമിന് അര ലക്ഷം രൂപ നല്‍കും.
നേരത്തെ 40,000 രൂപയായിരുന്നു നല്‍കിയിരുന്നത്.പുലിക്കളി സംഘങ്ങള്‍ക്ക് രണ്ട് ലക്ഷമാക്കി സഹായം വര്‍ധിപ്പിച്ചതിനൊപ്പമാണ് സമ്മാന തുകയിലും വര്‍ധനവ് വരുത്തിയത്. ഒന്നാമതെത്തുന്ന പുലിക്കളി ടീമിന് അര ലക്ഷവും രണ്ടും മന്നും സ്ഥാനക്കാര്‍ക്ക് 40,000, 35,000 വീതവും നല്‍കും.
നിശ്ചല ദൃശ്യങ്ങള്‍ക്ക് ഒന്നാം സ്ഥാനത്തിന് 35,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 30,000, 25,000 രൂപ വീതവും നല്‍കും. മികച്ച പുലിക്കൊട്ടിനും പുലി വേഷത്തിനും 7,500 രൂപ വീതവും അച്ചടക്കം പാലിക്കുന്ന ടീമിന് 12,500 രൂപയും ട്രോഫിയും നല്‍കും. പുലിക്കളി സംഘങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന് മികച്ച പുലിവണ്ടിക്കും ഇത്തവണ സമ്മാനം നല്‍കുമെന്ന് മേയര്‍ എം.കെ വര്‍ഗീസ് അറിയിച്ചു. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാമത് അയ്യായിരം രൂപയും ട്രോഫിയും നല്‍കും.