കൊച്ചി: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ടെന്ന് ജസ്റ്റിസ് സിരി ജഗൻ. സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷനാണ് ജസ്റ്റിസ് സിരി ജഗൻ. എന്നാൽ ഇത്തരത്തിൽ ഒരു കമ്മിറ്റിയുണ്ടെന്ന കാര്യം പോലും പലർക്കും അറിയില്ലെന്ന് ജസ്റ്റിസ് സിരി ജഗൻ ചൂണ്ടിക്കാട്ടി.
ഈ കമ്മിറ്റിയുടെ പ്രവർത്തനത്തിന് സർക്കാരിന്റെ പോലും പിന്തുണ കിട്ടാത്ത അവസ്ഥയാണ്. കമ്മിറ്റിയ്ക്ക് ദൈനംദിന ചെലവിന് പണം നൽകുന്നില്ല. സ്വന്തം പോക്കറ്റിലെ പണം എടുത്താണ് ഓഫീസ് പ്രവർത്തിക്കുന്നതെന്നും ജസ്റ്റിസ് സിരി ജഗൻ വ്യക്തമാക്കി.
പേ വിഷവാക്സിന്റെ ഗുണനിലവാരത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്രം. ഡ്രഗ്സ് കണ്ട്രോളർ ജനറലിനോടാണ് അന്തിമ റിപ്പോർട്ട് തേടിയത്. കേരളം നല്കിയ കത്ത് പരിഗണിച്ചാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്ക് സംഘത്തെ അയച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് കൂടുതല്‍ പേര് മരിച്ച സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് മന്ത്രി വീണാ ജോര്‍ജ് കത്തയച്ചത്. പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. ആശങ്കയകറ്റാൻ അതിവേഗ പരിശോധന വേണമെന്ന് ആരോഗ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.