‘പേടിപ്പിക്കാൻ നോക്കിയതാ, പക്ഷേ…’ മിയയോടൊപ്പം ഷൂട്ടിംഗ് ഇടവേള ആഘോഷിച്ച് ശിൽപ ബാല

അഭിനയവും അവതരണവുമൊക്കെയായി സജീവമായ താരമാണ് ശില്‍പ ബാല. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം ഒന്നും വിട്ട് പോകാതെ പങ്കിടാറുമുണ്ട് താരം. ഇത് കൂടാതെ നടിയും നർത്തകിയും അവതാരകയും ഗായികയും റേഡിയോ ജോക്കിയും എല്ലാമാണ് ശില്പ ബാല. നിലവിൽ ഡാൻസ് കേരള ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ അവതാരികയാണ് ശില്പ ബാല.

ലൊക്കേഷനിലെ ഇടവേളയിൽ ഷോയിലെ വിധികർത്താവായ നടി മിയ ജോർജുമായി ചേർന്ന് ചെയ്യുന്ന ഡബ്സ്മാഷ് വീഡിയോയാണ് ശില്പ ബാല പങ്കുവെച്ചിരിക്കുന്നത്. മേഘം എന്ന സിനിമയിലെ മമ്മൂട്ടിയും ശ്രീനിവാസനും തമ്മിലുള്ള നർമ്മ സംഭാഷണമാണ് ഇരുവരും തെരെഞ്ഞെടുത്തിരിക്കുന്നത്.

‘പേടിപ്പിക്കാൻ നോക്കിയതാ പക്ഷേ എനിക്കെന്റെ ജീവനിൽ കൊതി ഉള്ളത്കൊണ്ട് മാത്രം.. ഇല്ലെങ്കിൽ കാണാമായിരുന്നു’ എന്നാണ് ശില്പ നൽകിയിരിക്കുന്ന അടിക്കുറിപ്പ്. വളരെ വൈബ്രന്റായൊരു ചങ്ങാതികൂട്ടത്തിലെ അംഗം കൂടിയാണ് ശില്പ. ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരടങ്ങുന്നതാണ് കൂട്ടുകെട്ട്. ഇവരുടെ ഒന്നിച്ചുള്ള ഡാൻസ് വീഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. കഴിഞ്ഞ ദിവസം ഭാവന ഷെയര്‍ ചെയ്ത ഇവരൊന്നിച്ചുളള ഡാന്‍സ് വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ഡാൻസ് വീഡിയോയുടെ അണിയറ വിശേഷവും ശില്‍പ ബാല പങ്കുവെച്ചിരുന്നു. മുണ്ടുടുക്കാന്‍ കഷ്ടപ്പെടുന്ന ശില്‍പ ‘ദിവസവും മുണ്ടു ഉടുത്തു നടക്കുന്ന എല്ലാ ചേട്ടന്മാർക്കും എന്റെ വന്ദനം. സാരി ഒക്കെ സിമ്പിൾ’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

‘കെമിസ്ട്രി’ എന്ന ചിത്രത്തിലൂടെയാണ് ശില്‍പ ബാല ശ്രദ്ധിക്കപ്പെടുന്നത്. കാഞ്ഞങ്ങാട് സ്വദേശിയായ ശിൽപ്പ പഠിച്ചതും വളർന്നതുമെല്ലാം ദുബൈയില്‍. നിരവധി സിനിമകളിൽ വേഷമിട്ട് ശ്രദ്ധേയമായ ഷോകൾ ഹോസ്റ്റ് ചെയ്ത് മലയാളികളുടെ ഇഷ്ടതാരമായി ശിൽപ മാറി. 2005ലെ അറേബ്യ യൂത്ത് ഫെസ്റ്റിവലിൽ കലാതിലകപട്ടവും ശിൽപ്പയെ തേടിയെത്തിയിരുന്നു.