പുതിയ മെയ്ക്കപ്പ് ലുക്ക് പങ്കുവെച്ച് റിയാസ് സലിം; കൊല്ലുന്ന ചിരിയെന്ന് ആരാധകർ

ഫെമിനിസ്റ്റ് എന്ന ലേബലിൽ ബിഗ് ബോസ്സിലെത്തിയ മത്സരാർത്ഥിയായിരുന്നു റിയാസ് സലിം. പുറത്ത് നിന്ന് കളികളെല്ലാം കണ്ട ശേഷം വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് റിയാസ് ബിഗ് ബോസ് വീട്ടിലെത്തുന്നത്. ബിഗ് ബോസ് പ്രേമികൾക്കിടയിൽ നേരത്തേ തന്നെ റിയാസിൻ്റെ പേര് ചർച്ചയായി മാറിയിരുന്നു.

ഇപ്പോൾ റിയാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മേക് ഓവർ വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മേക് അപ് ട്രാൻസിഷൻ എന്നാണ് റിയാസ് നൽകിയിരിക്കുന്ന ടാഗ്. മേയ്ക്കപ്പ് ചെയ്യുന്നതിന് മുമ്പും മെയ്ക്കപ്പിന് ശേഷവുമുള്ള തന്റെ മുഖമാണ് വീഡിയോയിൽ പകർത്തിയിരിക്കുന്നത്. മെയ്ക്കപ്പിന് മുമ്പ് മങ്ങിയ മുഖമാണെങ്കിൽ അതിനു ശേഷം തിളക്കമുള്ള മുഖമാണ് കാണിച്ചിരിക്കുന്നത്. നിരവധി പ്രതികരണങ്ങളാണ് വീഡിയോക്ക് വന്നിരിക്കുന്നത്. എല്ലാവർക്കും പറയാനുള്ളത് റിയാസിന്റെ ചിരിയെ കുറിച്ചാണ്. ബിഗ് ബോസ്സിലെ ഏറ്റവും ഇഷ്ടപെട്ട മത്സരാർത്ഥി എന്നും ആളുകൾ പ്രതികരിച്ചിട്ടുണ്ട്.

വലിയ പ്രതീക്ഷയോടെയാണ് റിയാസ് ബിഗ്വീ ബോസ് വീട്ടിനുള്ളിലേക്ക് എത്തിയത്. ആദ്യം ഒരു ദിവസം വീട്ടിലെ സീക്രട്ട് റൂമിൽ കഴിയാനാണ് അവതാരകൻ നിർദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യയിലെ നമ്പർ വൺ റിയാലിറ്റി ഷോയാണ് തന്റെ സ്വപ്നമെന്ന് റിയാസ് ഇൻസ്റ്റഗ്രാം പ്രൊഫൈലിലും കുറിച്ചിരുന്നു. റിയാസ് പങ്കുവെച്ച ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ സുഹൃത്തുക്കൾ ആശംസകളും നേർന്നിരുന്നു. കൊല്ലം ജില്ലയിലെ കരിക്കോട് സ്വദേശിയാണ് 24കാരനായ റിയാസ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ റിയാസ് ജോലി ചെയ്യുന്നുമുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് റിയാസ്. കഴിഞ്ഞ ഒൻപത് വർഷങ്ങളായി ബിഗ്ബോസിൻ്റെ വലിയ ആരാധകനാണ് റിയാസ് സലിം. റിയാസ് എന്നാൽ വിനോദമാണ്, അതുകൊണ്ട് വിനോദത്തിനാണ് റിയാസ് ആദ്യ പ്രയോരിറ്റി നൽകുക എന്നും താരം വ്യക്തമാക്കിയാണ് ബിഗ് ബോസ്സിൽ എത്തിയത്.