സംസ്ഥാനത്ത് തെുരുവ്‌നായ ആക്രമണമണം തുടർ കഥ; രണ്ട് പേർക്ക് കൂടി പരിക്ക്

തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്ത് തെുരുവ്‌നായ ആക്രമണമണം തുടരുന്നു. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി രണ്ടു പേര്‍ക്ക് കൂടി ആക്രമണത്തില്‍ പരിക്കേറ്റു.

രാത്രി തിരുവനന്തപുരം നഗരമധ്യത്തില്‍ സ്‌കൂട്ടര്‍ യാത്രികനെയാണ് നായ ആക്രമിച്ചത് . രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ശ്രീനിവാസന്റെ കാലില്‍ കടിയേറ്റു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ ശ്രീനിവാസന്‍.

കോഴിക്കോട് നായ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. കൊളത്തറയിലാണ് അപകടം. ചുങ്കം സ്വദേശി ബാബുവിനാണ് പരിക്ക്.