വസ്ത്രധാരണത്തിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി ഭാവന. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയ ഭാവനയുടെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നതിന് പിന്നാലെയായിരുന്നു ധരിച്ചിരുന്ന വേഷത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.
ടോപ്പിനടിയില്‍ വസ്ത്രമില്ലെന്നായിരുന്നു പ്രചാരണം. ടോപ്പിനു താഴെ ദേഹത്തോടു ചേര്‍ന്നു കിടക്കുന്ന ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രമാണു ഭാവന ധരിച്ചിരുന്നത്. എന്നാല്‍ ടോപ്പിനടിയില്‍ വസ്ത്രമില്ലെന്ന തരത്തിലും കൈ ഉയര്‍ത്തുമ്ബോള്‍ കാണുന്നത് ശരീരമാണെന്നുമുള്ള രീതിയിലായിരുന്നു ഭാവനയ്ക്കെതിരായ പ്രചാരണം.
ഇതിന് പിന്നാലെയാണ് ഭാവന തന്നെ ഇതിനെതിരെ രംഗത്തെത്തിയത്. താന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് അറിയാമെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഭാവന കുറിച്ചു. അങ്ങനെയാണ് അവര്‍ക്ക് സന്തോഷം കിട്ടുന്നതെങ്കില്‍ അതില്‍ താന്‍ തടസം നില്‍ക്കില്ലെന്നും ഭാവന പോസ്റ്റില്‍ പറയുന്നു.