വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകർക്കിടയിൽ താരമായി മാറിയ വ്യക്തിയാണ് ശ്രീവിദ്യ മുല്ലച്ചേരി. ഒരു കാസർഗോഡ്കാരിയുടെ തനതായ ശൈലിയിലുള്ള സംസാര രീതിയാണ് ശ്രീവിദ്യയെ ആളുകൾ കൂടുതൽ ശ്രദ്ധിക്കാൻ ഇടയാക്കിയത്. അത്തരത്തിൽ നിഷ്കളങ്കമാണ് ശ്രീവിദ്യയുടെ സംസാരവും പെരുമാറ്റവും എല്ലാം.
ഒരു നാടൻ പെൺകുട്ടി എന്ന ലേബലിൽ നിന്ന് വളരെ പെട്ടെന്ന് തനിക്ക് മോഡേൺ വേഷങ്ങളും രീതിയും വഴങ്ങുമെന്നും ശ്രീവിദ്യ തെളിയിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ നാടനും മോഡേണുമായി താരം പ്രത്യക്ഷപ്പെടാറുമുണ്ട്. ഈ രണ്ട് മേക്ഓവർ ലുക്കിനും വലിയ പിന്തുണ ലഭിക്കാറുമുണ്ട്. ഇൻസ്റ്റാഗ്രാമിൽ ശ്രീവിദ്യ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളിൽ മോഡേൺ വേഷത്തിലാണ് താരം എത്തുന്നത്. ഇക്കത്ത് പ്രിന്റന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് കടും ചുവപ്പ് കലർന്ന പാന്റ്സിനും ഓവർ കോട്ടിനും ഉപയോഗിച്ചിരിക്കുന്നത്. തോൾ വരെ വെട്ടിയിട്ട മുടിയും സ്റ്റൈലായാണ് ഒതുക്കി ഇട്ടിരിക്കുന്നത്. ആകെ മൊത്തത്തിൽ വളരെ സ്റ്റൈലായാണ് ചിത്രങ്ങളിൽ ശ്രീവിദ്യ ഒരുങ്ങിയിരിക്കുന്നത്. വിഷ്ണു നെല്ലാട് ആണ് ചിത്രങ്ങൾ പകർത്തിയത്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ വലിയ ആരാധികയാണ് ശ്രീവിദ്യ. പലപ്പോഴും ഇതേക്കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുമുണ്ട്. മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയതും. പിന്നീട് നിരവധി ചിത്രങ്ങളിലും ശ്രീവിദ്യ അഭിനയിച്ചു. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിലാണ് ശ്രീവിദ്യ ഒടുവിൽ അഭിനയിച്ചത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ശ്രീവിദ്യ. നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയ പേജുകളിൽ ഫോളോ ചെയ്യുന്നത്. ഒരു യൂട്യൂബ് വ്ലോഗർ കൂടിയാണ് താരം. മോഡലിംഗ് രംഗത്ത് സജീവമായ ശ്രീവിദ്യ പലപ്പോഴായി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.