ഹൃദയം നിറഞ്ഞ് ചിരിച്ച് നഞ്ചിയമ്മ; എഴുന്നേറ്റ് നിന്ന് ആദരവ് അർപ്പിച്ച് സദസ്

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മലയാളിത്തിന്റെ പ്രിയ ഗായിക നഞ്ചിയമ്മ. നിറഞ്ഞ ഹർഷാരവത്തോടെയാണ് നഞ്ചിയമ്മയെ സദസ് സ്വീകരിച്ചത്. പ്രിയ ഗായികയുടെ പേര് വായിച്ചപ്പോൾ തന്നെ സദസ്സിൽ നിന്ന് കയ്യടികൾ ഉയർന്നു.

പിന്നാലെ പ്രയഭേദമെന്യേ എല്ലാവരും എഴുന്നേറ്റ് നിന്ന് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിച്ചു. നിറഞ്ഞ ചിരിയോടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് നഞ്ചിയമ്മ പുരസ്‌കാരം വാങ്ങിയത്.

അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. സച്ചിക്കാണ് മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചിരുന്നത്.