ദില്ലി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതി ഇന്ന്. ദ്വിഗ് വിജയ് സിങ്ങും മുകുൾ വാസ്‌നിക്കും ശശി തരൂരും ഇന്ന് പത്രിക സമർപ്പിക്കും. ജി 23 നേതാക്കളിൽ ഒരാളും മത്സരിക്കുമെന്ന് സൂചന. ഉച്ചക്ക് 12.15 നാണ് തരൂർ സ്ഥാനാർഥി പത്രിക സമർപ്പിക്കുക
പത്രിക പിൻവലിക്കാനുള്ള തീയതി ഒക്ടോബർ എട്ടാണ്. മത്സരം നടക്കുമോയെന്ന് എട്ടിന് വ്യക്തമാകും. മത്സരമുണ്ടെങ്കിൽ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19നാണ്.