‘ഇയാളെ ശരിക്ക് ഇഷ്ടമായി’;ശശി തരൂരിനെ പിന്തുണച്ച് തെന്നിന്ത്യന്‍ നടി മീരാ ചോപ്ര

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം എംപി ശശി തരൂരിന് സിനിമാ മേഖലയില്‍ നിന്നൊരു പിന്തുണ. തെന്നിന്ത്യന്‍ നടി മീരാ ചോപ്രയാണ് പിന്തുണ നല്‍കി രംഗത്തെത്തിയത്. തനിക്ക് ഇയാളെ ശരിക്ക് ഇഷ്ടമായി എന്ന ശീര്‍ഷകത്തോടെ എബിപി ന്യൂസ് നടത്തിയ ഇന്റര്‍വ്യൂ പങ്കുവച്ചാണ് നടി തരൂരിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ഇന്നുച്ചയ്ക്കാണ് തരൂര്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നിരവധി പ്രവര്‍ത്തകരുടെ അകമ്ബടിയോടെയാണ് അദ്ദേഹം കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയത്.

ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്രയുടെയും പരിനീതി ചോപ്രയുടെയും ബന്ധുവാണ് മീര. 2005ല്‍ അന്‍പെ ആരുയിരെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇവര്‍ സിനിമയില്‍ അരങ്ങേറിയത്. വിക്രം ഭട്ടിന്റെ 1920: ലണ്ടന്‍, സതീശ് കൗശികിന്റെ ഗാങ് ഓഫ് ഘോസ്റ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. അര്‍ജുന്‍ രാംപാല്‍ നായകനായ നാസ്തികാണ് പുറത്തിറങ്ങാനുള്ള ചിത്രം.