ദില്ലി: പ്രഗതി മൈതാനിലെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ 2022 ന്റെ ഉദ്ഘാടന വേളയിലാണ് 5 ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.
അതിവേഗ ഇന്റര്‍നെറ്റ്, ലേറ്റന്‍സി കുറയും, കൂടുതല്‍ ഡിവൈസുകള്‍ ഒരു ടവറിനു കീഴില്‍ തുടങ്ങി നിരവധി പ്രതേകതകളാണ് 5 ജി നല്‍കുന്നത്. സേവന-വാണിജ്യ-ശാസ്ത്ര സാങ്കേതിക രംഗത്തു മാത്രമല്ല, ടെലിമെഡിസിന്‍ അടക്കം ചികിത്സാരംഗത്തും 5 ജി ഏറെ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്. ആദ്യഘട്ടത്തില്‍ രാജ്യത്തെ തിരഞ്ഞെടുക്കപെട്ട 13 നഗരങ്ങളില്‍ മാത്രമാകും 5 ജി സേവനം ലഭ്യമാകുക. ഇന്ന് ഐതിഹാസിക ദിനമാണെന്നും 5 ജി അനന്ത സാധ്യതകളുടെ ആകാശം തുറന്നു തരുന്നു മെന്നും പ്രധാനമന്ത്രി നരേദ്രമോദി പറഞ്ഞു.
ദീപാവലിയോടെ ചെന്നൈ, മുംബൈ, ദില്ലി, കൊല്‍ക്കത്ത നഗരങ്ങളില്‍ സേവനം ലഭ്യമാക്കുമെന്ന് ജിയോ പ്രഖ്യാപിച്ചു. 5 ജി ഗ്രാമ നഗര വ്യത്യാസം ഇല്ലാതാക്കുമെ. ന്നും രാജ്യത്തിനെറ എല്ലാ ഭാഗങ്ങളിലും 2023 ഡിസംബര്ഓടെ ജിയോ 5 ജി എത്തിക്കുമെന്ന്മുകേഷ് അംബാനി പറഞ്ഞു.
5ജി സേവനങ്ങള്‍ 8 നഗരങ്ങളില്‍ ഇന്നു മുതല്‍ തുടങ്ങുമെന്നും 2024 മാര്‍ച്ചോടെ രാജ്യമാകെ 5 ജി ലഭ്യമാക്കുമെന്നും എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ പറഞ്ഞു. സേവനങ്ങള്‍ ഉപഭോക്താകള്‍ക്ക് താങ്ങാവുന്ന നിരക്കിലാണെന്ന് ഉറപ്പ് വരുത്തുമെന്ന് ഐ ടി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ അടുത്തവര്‍ഷം മുതല്‍ 5 ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പേലെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം.