പാലായിൽ പ്രവർത്തിക്കുന്ന അനധികൃത റിക്രൂട്ട്മെന്റ് ഏജൻസി

ലിബിയക്കും ഇറ്റലിക്കും ഇടയിൽ ഉള്ള ഒരു ചെറിയ രാജ്യം ആണ് മാൾട്ട. ഏറ്റവും ചെറിയ പത്ത് രാജ്യങ്ങളിൽ ഒന്ന്. മൊത്തം ആറു ലക്ഷത്തോളം ആണ് അവിടുത്തെ ജനസംഖ്യ. മറ്റു യുറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ശമ്പളം വളരെ കുറവാണ് . നഴ്‌സിങ് മേഖലയിൽ ഏകദേശം 1 ലക്ഷം 1.2 ലക്ഷം രൂപ വരെ കിട്ടും അതിൽ മറ്റു ചിലവുകൾ കിഴിച്ച് മിച്ചം കിട്ടുന്നത് 35000 മുതൽ 50000 വരെ ആണ് . ഇതിനു വേണ്ടി വ്യജ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് 5 ലക്ഷം മുതൽ 8 ലക്ഷം വരെ കൊടുക്കുന്നവർ സൂക്ഷിക്കുക നിങ്ങൾക്ക് ആ പണം തിരിച്ചു പിടിക്കാൻ ഒന്ന് രണ്ടു വർഷം കഷ്ടപ്പെട്ടാൽ മാത്രമേ സാധിക്കു. മറ്റു കുറഞ്ഞ വേതനം കിട്ടുന്ന ജോലി ആണെങ്കിൽ രണ്ടു വർഷത്തിൽ കൂടുതൽ അധ്വാനം വേണം ഏജൻസിക്ക് കൊടുത്ത പണം തിരികെ പിടിക്കാൻ.